വയനാട്ടിൽ അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു..

Spread the love

വയനാട് മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. ആദിദേവിന് കഴിഞ്ഞ ദിവസമാണ് അയൽവാസിയുടെ വെട്ടേറ്റത്. അയൽവാസിയുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.

W3Schools.com

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിദേവ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

രണ്ട് ദിവസം മുമ്പാണ് മേപ്പാടി പള്ളിക്കവലയിൽ അമ്മയേയും കുട്ടിയേയും അയൽവാസി വെട്ടി പരിക്കേൽപ്പിച്ചത്. നെടുമ്പാല പള്ളിക്കവലയിൽ അംഗനവാടിയ്ക്ക് സമീപമാണ് സംഭവം നടന്നത്. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവരെ അയൽവാസി ജിതേഷ് വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പികുകയായിരുന്നു. സംഭവത്തില്‍ അയൽവാസി ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതി ജിതേഷിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിക്കെതിരെ നിലവില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി റിമാന്‍റിലാണ്.

ഇരു കുടുംബങ്ങളും ഒരുമിച്ച് നടത്തുന്ന കച്ചവടത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.

ജിതേഷിന്‍റെ ആക്രമണത്തില്‍ അനിലയുടെയും മകൻ ആദിദേവിന്‍റെ തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റികുന്നു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുഞ്ഞിൻ്റെ അമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

About Post Author

Related Posts

മകന്റെയും കൂട്ടുകാരുടെയും തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച പിതാവ് അടിയേറ്റു മരിച്ചു..

Spread the love

മകൻ രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കൾ കൊണ്ടുപോയിരുന്നു. ഇതേ തുടർന്നാണ് തർക്കം രൂപപ്പെട്ടത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നാമനിർദേശം സമ്മർപ്പിക്കാൻ പി.ടി ഉഷയും ..

Spread the love

നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.

തൃശൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; 7 പേർക്ക് പരിക്ക്..

Spread the love

ഏറെ ദൂരം നീങ്ങിയ ആംബുലൻസ് വൈദ്യുതി തൂങ്ങിലിടിച്ച് നിൽക്കുകയായിരുന്നു

പ്രമുഖ ചലച്ചിത്ര നടൻ വിക്രം ഗോഖലെ വിട പറഞ്ഞു..

Spread the love

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും വിക്രമിന് ലഭിച്ചു.

ഹിന്ദു യുവതിയുടെ കൂടെ ബസിൽ യാത്ര ചെയ്തതിന് മുസ്ലിം യുവാവിന് മർദനം..

Spread the love

പ്രവര്‍ത്തകരില്‍ ചിലര്‍ റസീമിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു എന്ന് യുവാവ് മൊഴി നല്‍കി.

ഗായകൻ ശ്രീനാഥ് വിവാഹിതനായി..

Spread the love

വധൂവരന്മാർക്ക് ആശംസയും അനുഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു

Leave a Reply

You cannot copy content of this page