അർജന്റീന-യുഎഇ സന്നാഹ മത്സരം ഇന്ന്..

Spread the love

ഖത്തർ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ അർജ്‌നറീന ഇന്ന് യുഎഇയെ നേരിടും. പരിശീലകൻ ലയണൽ സ്ലലോണിക്കുള്ള അവസാന അവസരം കുടിയാണിത്.

W3Schools.com

ഇന്ത്യൻ സമയം രാത്രി ഒൻപതിനാണ് മത്സരം. മറ്റ് മത്സരങ്ങളിൽ യൂറോപ്യൻ വമ്പന്മാരായ ജർമനി ഒമാനെ നേരിടുന്നുണ്ട്. പോളണ്ട് ചിലിയെയും ക്രൊയേഷ്യ സൌദി അറേബ്യയേയും ഇറാൻ തുനീഷ്യയേയും നേരിടും.

അബുദബി മുഹമ്മദ്ബിൻ സായിദ് സറ്റേഡിയത്തിൽ നടക്കുന്ന കളിയുടെ ടിക്കറ്റുകൾ മുഴുവനും ആഴ്ചകൾക്ക് മുൻപേ വിറ്റുപോയിരുന്നു. സ്വദേശികൾക്ക് പുറമെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളും മത്സരം കാണാൻ ടിക്കറ്റ് സ്വന്തമാക്കിയിയിട്ടുണ്ട്.

നായകൻ ലയണൽ മെസി ആദ്യ ഇലവണിൽ ഉണ്ടായേക്കില്ല. പകരം ഡിബാലയെത്തിയേക്കും. പ്രതിരോധത്തിൽ റൊമേറോയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസ് ഇറങ്ങും. എൻസോ പരേഡസിനെ മധ്യനിരയിൽ പരീക്ഷിക്കാനും സാധ്യതയുണ്ട്. ലൊസെൽസോയ്ക്ക് പകരക്കാരൻ ആരാകുമെന്ന് സ്‌കലോണി അറിയിച്ചിട്ടില്ല.

ജപ്പാൻ, മെക്‌സിക്കോ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ് ടീമുകൾക്ക് നാളെയാണ് മത്സരം. പോർച്ചുഗൽ, ബെൽജിയം ടീമുകൾ മറ്റന്നാൾ കളത്തിൽ ഇറങ്ങും. ബ്രസീൽ, നെതർലൻഡ്‌സ് തുടങ്ങിയ ടീമുകൾക്ക് സന്നാഹമത്സരം ഉണ്ടായിരിക്കില്ല.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page