
കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ വേണു വാരിയത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ചാണ് മരിച്ചത്. രാവിലെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കേരള ബാലസാഹിത്യരംഗത്ത് തന്റെ ധാരാളം സംഭാവനകൾ വേണു അർപ്പിച്ചിട്ടുണ്ട്. ബാലഭൂമി ഉൾപ്പെടെയുള്ള പുസ്തകങ്ങളിൽ സ്ഥിരമായി വേണു എഴുതിയിരുന്നു.