
വാടാനപ്പള്ളി: ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്നാട്ടില്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. കടപ്പുറം മാട്ടുമ്മല്‍ നാല് മണികാറ്റിന് സമീപം താമസിക്കുന്ന പരേതനായ അറക്കല്‍ നൂറുദ്ധീന്‍ മകന് മൊയ്നുദ്ധീന്‍(29) ആണ് മരിച്ചത്.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ വെച്ചായിരുന്നു അപകടം.വാടാനപള്ളിയില്‍ ആക്ടസ് ആംബുലന്‍സ് സർവീസിലെ ഡ്രൈവറായിരിന്നു.
റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറുന്നതിനിടെ പാളത്തിലേക്ക് കാൽവഴുതി വീണതാണ് അപകട കാരണമെന്നാണ് അറിയാൻ കഴിഞ്ഞത്. ട്രെയിൻ പുറപ്പെട്ട സമയം ഓടി കയറാൻ ശ്രമിച്ചതാകാം അപകടത്തിലേക്ക് നയിച്ചതെന്ന് പറയുന്നു.
ഫാത്തിമ്മയാണ് മാതാവ്. സഹോദരങ്ങള്‍ റജീന, റഹിയാനത്ത് . ഖബറടക്കം പിന്നീട് നടക്കും.