കാമുകന്റെ കടം തീർക്കാൻ അമ്മൂമ്മയുടെ പണവും ആഭരണങ്ങളും കവർന്ന കൊച്ചുമകളും കാമുകനും അറസ്സിൽ.

Spread the love

ചേർപ്പ്‌ : വയോധികയുടെ സ്വർണവും പണവും കവർന്ന കേസിൽ കൊച്ചുമകളും കാമുകനും പോലീസ് കസ്റ്റഡിയിൽ. പള്ളിപ്പുറം പുളിപ്പറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലീലയുടെ(72) 17.5 പവൻ സ്വർണാഭരണങ്ങളും 8 ലക്ഷം രൂപയുമാണ് കാമുകൻ അഭിജിത്തിനു (21) വേണ്ടി കൊച്ചുമകൾ സൗപർണിക(21) കവർന്നത്.

W3Schools.com

ലീലയുടെ മകന്റെ മകളാണ് സൗപർണിക. എട്ടുവർഷം മുൻപ് അച്ഛൻ മരിക്കുകയും 14 വർഷങ്ങൾക്ക് മുൻപ് അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്തപ്പോൾ ലീല സൗപർണികയെ എടുത്തു വളർത്തുകയായിരുന്നു.

2021 മാർച്ച് മുതൽ വിവിധതവണകളായി സ്വർണാഭരണങ്ങളും ബാങ്കിൽനിന്ന് പണവും ലീലറിയാതെ സൗപർണിക കൈവശപ്പെടുത്തുകയായിരുന്നു.
അഭിജിത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കാനും വീട് പണിക്കും ആയാണ് സൗപർണിക തന്റെ അമ്മൂമ്മയുടെ പക്കൽ നിന്നും പണം കൈവശപ്പെടുത്തിയത്. പിടിക്കപ്പെടാതിരിക്കാനായി സ്വർണാഭരണങ്ങളുടെ അതേ മാതൃകയിലുള്ള മുക്ക്പണ്ടവും സൗപർണിക പണിയിപ്പിച്ചു. മുക്കുപണ്ടത്തിന്റെ കമ്മൽ അണിഞ്ഞതോടെ ലീലയുടെ ചെവി പഴുത്തു തുടങ്ങി പിന്നീട് തട്ടാനെ സമീപിച്ചപ്പോഴാണ് മുക്കുപ്പണ്ടമാണെന്ന് വിവരം അറിയുന്നത്. തുടർന്ന് ബാക്കിയുള്ള ആഭരണങ്ങളും പരിശോധിച്ചതോടെ കാര്യങ്ങൾ വെളിച്ചത്തായി. ഇതിനുശേഷം ലീല മകളോട് കാര്യം ബോധിപ്പിച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page