
തമിഴ്നാട് : തമിഴ്നാട്ടിൽ കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ 35 പേർ മരിച്ചതായി റിപ്പോർട്ട്. ശക്തിയായ മഴയും കാറ്റും വലിയ രീതിയിൽ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ. റവന്യൂ വകുപ്പാണ് വിശദീകരണം പുറത്തുവിട്ടത്.
99 ദുരിതാശ്വാസ ക്യാമ്പുകളിലായി 52751 പേരാണ് താമസിക്കുന്നത്. പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദർശനം തുടർന്നുകൊണ്ടിരിക്കുന്നു. കടലൂർ, നാഗപട്ടണം തുടങ്ങി നിരവധി പ്രണയ ബാധിത മേഖലകളിൽ സ്റ്റാലിൻ സജീവ സാന്നിധ്യമായി പ്രവർത്തനം തുടരുകയാണ്. കടലൂർ ദുരിതാശ്വാസ ക്യാമ്പിൽ എത്തി അവിടേക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
തീരദേശ മേഖലകളിൽ നിലവിൽ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. 45800 ഹെക്ടർ മേഖലയിലെ നെൽകൃഷി പൂർണമായും നശിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. പലയിടങ്ങളിലും വീടകങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം മൂടിയ അവസ്ഥയാണ്. വരുന്ന ദിവസങ്ങളിൽ മഴ ശക്തിയായി വർദ്ധിക്കാൻ ആണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നുണ്ട്. കൂടുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളും അവസ്ഥകളും ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്.