ഹൃദയാഘാതത്തിന് ഒരുമാസം മുമ്പായി കാണിക്കുന്ന ലക്ഷണങ്ങൾ..

Spread the love

ഹൃദയാഘാതം സംഭവിക്കും മുമ്പ് തന്നെ മിക്ക രോഗികളിലും ഇതിന്‍റെ സൂചനകളോ ലക്ഷണങ്ങളോ പ്രകടമായിട്ടുണ്ടാകാം. എന്നാല്‍ ഇക്കാര്യങ്ങള്‍ മനസിലാകാതെ പോകുന്നതോടെയോ നിസാരമായി കാണുന്നതോടെയോ ആണ് പ്രശ്നം ഗുരുതരമാകുന്നത്.

എങ്കിലും അധികവും ഹൃദയാഘാതം സംബന്ധിച്ച സൂചനകള്‍ രോഗി അറിയാതെ പോകുന്നതിന് തന്നെയാണ് സാധ്യതകള്‍ കൂടുതല്‍. അതിനാലാണ് ഹൃദയാഘാതത്തെ ‘സൈലന്‍റ് കില്ലര്‍’ അഥവാ നിശബ്ദഘാതകൻ എന്ന് വിളിക്കുന്നത് പോലും.

ആഗോളതലത്തില്‍ തന്നെ ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദയാഘാതമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍ വലിയൊരു ശതമാനം കേസുകളും സമയബന്ധിതമായ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്നതുമാണ്. എന്നിട്ടും ഇത് നടക്കുന്നില്ലെന്നതാണ് ദുഖപൂര്‍ണമായ വസ്തുത.

ഏറ്റവുമധികം പേര്‍ ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അനുഭവിക്കുന്ന പ്രശ്നം അസാധാരണമായ തളര്‍ച്ചയാണെന്ന് പഠനം പറയുന്നു. ഇതുകഴിഞ്ഞാല്‍ പിന്നെ വരുന്ന പ്രശ്നം ഉറക്കമില്ലായ്മയോ, ശരിയാംവിധം ഉറങ്ങാൻ കഴിയാതിരിക്കുന്ന അവസ്ഥയോ ആണ്.തുടര്‍ന്നാണ് നെഞ്ചുവേദന, നെഞ്ചില്‍ അസ്വസ്ഥത പോലുള്ള പ്രശ്നങ്ങള്‍ കാണുന്നതെന്നും പഠനം പറയുന്നു.

ഹൃദയാഘാതത്തിന് മുമ്പ് ഒരു മാസത്തോളമായി രോഗിയില്‍ കണ്ടേക്കാവുന്ന പത്ത് – പന്ത്രണ്ട് ലക്ഷണങ്ങളെ കുറിച്ചും പഠനം പങ്കുവച്ചിട്ടുണ്ട്. അസാധാരണമായ ക്ഷീണം തന്നെയാണ് ഈ പട്ടികയിലും ഒന്നാമതുള്ളത്. ഇതിന് പുറമെ നേരത്തേ സൂചിപ്പിച്ചത് പോലെ ഉറക്കമില്ലായ്മയോ ഉറക്കം ശരിയാകാതിരിക്കുന്നതോ ആയ അവസ്ഥ, ശ്വാസതടസം, ദഹനമില്ലായ്മ, ഉത്കണ്ഠ, നെഞ്ചിടിപ്പ് കൂടുക, കൈകള്‍ ദുര്‍ബലമായി തോന്നുക, ചിന്തകളിലും ഓര്‍മ്മകളിലും അവ്യക്തത, കാഴ്ചയില്‍ പ്രശ്നങ്ങള്‍, വിശപ്പില്ലായ്മ, കൈകളില്‍ വിറയല്‍, രാത്രിയില്‍ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവയെല്ലാമാണത്രേ രോഗിയില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍.

W3Schools.com

About Post Author

Related Posts

മുടി കൊഴിച്ചിലാണോ പ്രശ്നം.? ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ..

Spread the love

മുടികൊഴിച്ചിൽ തടയാൻ ടെൻഷനും ആശങ്കകളും ഇല്ലാതാക്കുക മാത്രമല്ല ഭക്ഷണത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അഞ്ചാം പനി; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്…

Spread the love

ഇതിന്റെ ഭാഗമായി പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് മലപ്പുറം ജില്ലയിൽ ആരംഭിച്ചു.

തണുപ്പുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നുവോ? പ്രതിവിധികൾ..

Spread the love

ചുണ്ടുകള്‍ക്ക് ആരോഗ്യവും അഴകും നല്‍കുന്ന ലിപ് ബാമുകള്‍ ഈ മഞ്ഞുകാലത്ത് വീട്ടിലുണ്ടാക്കിയാലോ?

മലപ്പുറം ജില്ലയിൽ നൂറോളം പേർക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു..

Spread the love

10 വയസ്സിനു മുകളിലുള്ള കുട്ടികളിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യമാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനധികൃത നിയമനം; ആരോഗ്യവകുപ്പിനെ തേടി പരാതിയെത്തി

Spread the love

ആരോഗ്യവകുപ്പ് മന്ത്രിക്ക് കൊല്ലം ശക്തികുളങ്ങര സ്വദേശിയായ ഡോ. ഗണപതി പരാതി നല്‍കി.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ..

Spread the love

പാരമ്പര്യമായി പ്രമേഹം ലഭിച്ചവരില്‍ നിയന്ത്രണത്തിന് സാധ്യതകളില്ല

Leave a Reply

You cannot copy content of this page