
എറണാകുളം: പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ തൃപ്പൂണിത്തറ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ പ്രതി കിരൺ ഒളിവിലാണെന്നാന്ന് മനസ്സിലാകുന്നത്.
അധ്യാപകനെതിരെ പോക്സോ കേസ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പട്ടിമറ്റം സ്വദേശിയായ അധ്യാപകനാണ് പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞദിവസം പ്രായപൂർത്തി ആകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ചെങ്ങരൂർ സ്വദേശി സുധീഷ് കുമാറിനെ പോലീസ് പിടികൂടിയിരുന്നു. സ്കൂൾ വിട്ടു ബസ്സിറങ്ങിയ കുട്ടി വീട്ടിലേക്ക് നടന്നു പോകുന്ന വഴിയിൽ വച്ചായിരുന്നു പീഡനം. വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിസധീഷ് കുമാറിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു പോലീസ്. പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.