തൃശൂർ / പൊന്നാനി : ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി നവംബർ 13ന് പൊന്നാനി പള്ളിപ്പടിയിൽ വെച്ചുണ്ടായ അപകടത്തിൽ കാർ ഇടിച്ച് മരണപ്പെട്ടു.
മൂന്ന് നാല് മാസത്തോളമായി പള്ളിക്കുളം പ്രദേശത്ത് അലഞ്ഞു തിരിയുകയായിരുന്നു ഈ വ്യക്തി. ഇദ്ദേഹത്തിന്റെ മൃതദേഹം നിലവിൽ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പൊന്നാനി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ ഉടൻ തന്നെ പൊന്നാനി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
പൊന്നാനി പോലീസ് സ്റ്റേഷൻ :
0494 2666 037