
ബെറ്റ് വച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകൻ ഒമർ ലുലു. ഒമറിനെ ബെറ്റ് വയ്ക്കാൻ വെല്ലുവിളിക്കുകയായിരുന്നു നിഥിൻ നാരായണൻ. കോഴിക്കോടെത്തി നിഥിനോടൊപ്പം ഉള്ള ഫോട്ടോയും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ചു.
എന്നാൽ, ഈ ചിത്രമല്ല വേണ്ടത് ഞങ്ങൾക്ക് അഞ്ച് ലക്ഷം കൊടുക്കുന്ന ചിത്രമാണ് കാണേണ്ടതെന്നും സോഷ്യൽ മീഡിയിൽ ജനങ്ങളുടെ വിമർശനം ഉയർന്നു.
പാകിസ്താനെ തോൽപ്പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയതോടെയാണ് ഒമർ ലുലുവിന്റെ ബെറ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഫൈനലിൽ പാകിസ്താൻ ജയിക്കും എന്നായിരുന്നു ഒമർ ലുലുവിന്റെ പ്രവചനം. പാകിസ്താൻ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്ന് നിഥിൻ വെല്ലുവിളിയുമായി എത്തിയിരുന്നു. ഈ വെല്ലുവിളിയുമായി ഒമർ തന്റെ യോജിപ്പ് ഉറപ്പുവരുത്തിയിരുന്നു.
ഇന്ന് കോഴിക്കോട്.. ബെറ്റ് വച്ച നിഥിനെ കാണാൻ..’ എന്നിങ്ങനെ ഫേസ്ബുക്കിൽ കുറിച്ച ശേഷമാണ് പന്തയം വച്ച യുവാവിനെ കാണാൻ പുറപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ യുവാവിനൊപ്പമുള്ള ചിത്രവും ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.