ചൊവ്വയിൽ നിന്നും അവതരിച്ചെന്ന വിചിത്ര വാദവുമായി റഷ്യൻ ബാലൻ..

Spread the love

മനുഷ്യകുലത്തിന്റെ പേടിസ്വപ്നമാണ് ആണവയുദ്ധം. ഭൂമിയിലെ ഇതര രാജ്യങ്ങൾ തമ്മിൽ കലഹിക്കുമ്പോൾ എല്ലാവരും ഭയത്തോടെ ഉറ്റു നോക്കുന്നത് പൊട്ടിപ്പുറപ്പെടാൻ ഒരുങ്ങുന്ന ആണവയുദ്ധത്തെയാണ്.
എന്നാൽ, ആണവ യുദ്ധത്തെ ഭയക്കേണ്ടെന്നും അതിൽനിന്നും മാനവരാശിയെ മുഴുവൻ രക്ഷിക്കാനാണ് താൻ വന്നിരിക്കുന്നത് എന്ന വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യയിൽ നിന്നുള്ള ഒരു ആൺകുട്ടി. ചൊവ്വയിൽ നിന്നാണ് താൻ ഇറങ്ങിയിരിക്കുന്നത് എന്നാണ് കുട്ടി അവകാശപ്പെടുന്നത്.

W3Schools.com

റഷ്യയിലെ വോൾഗോഗ്രാഡിൽ നിന്നുള്ള ബോറിസ് കിപ്രിയാനോവിച്ച് എന്ന ബാലൻ ആണ് താൻ ഒരു മനുഷ്യനല്ല മറിച്ച് അന്യഗ്രഹജീവിയാണെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുന്നത്. വിചിത്ര വാദ ഉന്നയിക്കുന്ന ഈ കുട്ടി സോഷ്യൽ മീഡിയയിൽ ഇന്ന് സജീവ ചർച്ച വിഷയം ആയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് തൻറെ വിചിത്രമായ അവകാശവാദങ്ങൾ ഒക്കെയും കുട്ടി നടത്തിയിരിക്കുന്നത്.

താൻ മുൻപ് ചൊവ്വയിൽ ആയിരുന്നുന്നെന്നും അവിടുത്തെ നിവാസികളുമായി ഒരുമിച്ച് ജീവിച്ചിരുന്നതും കുട്ടി അവകാശപ്പെടുന്നു. മനുഷ്യരാശിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ ഭൂമിയിലേക്ക് അയച്ച ഇൻഡിഗോ കുട്ടികളിൽ ഒരാളാണ് താനെന്നും ബോറിസ് പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിനു കീഴിൽ നിലനിന്നിരുന്നതായി കണക്കാക്കപ്പെടുന്ന ഒരു സാങ്കല്പിക ഭൂഖണ്ഡമാണ് ഇൻഡിഗോ. ഇതിനു മുൻപും ഇടയ്ക്കിടക്ക് ഭൂമി സന്ദർശിക്കാൻ ഇറങ്ങിയതായും ബോറിസ് തറപ്പിച്ചു പറഞ്ഞു.

താൻ ഒരു ബഹിരാകാശ പേടകവും നിർമ്മിച്ചിട്ടുണ്ടെന്ന് ബോറിസ് അവകാശപ്പെടുന്നു. തന്റെ ബഹിരാകാശ വാഹനത്തെക്കുറിച്ച് കുട്ടി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ഇതിന് 25 ശതമാനം ഖര ലോഹത്തിൽ നിർമ്മിച്ച ആറ് പാളികളുള്ള ഒരു പുറംഭാഗം ഉണ്ട്, രണ്ടാമത്തെ ഭാഗം 30 ശതമാനം റബ്ബർ പോലെയാണ്, മൂന്നാമത്തെ ഭാഗം 30 ശതമാനം ലോഹമാണ്. അവസാന നാല് ശതമാനം ഒരു പ്രത്യേക കാന്തിക പാളി ഉൾക്കൊള്ളുന്നു.“ ഈ കാന്തിക പാളിയെ ഊർജ്ജസ്വലമാക്കുകയാണെങ്കിൽ, ഈ യന്ത്രങ്ങൾക്ക് പ്രപഞ്ചത്തിൽ എവിടെയും പറക്കാൻ കഴിയും എന്നാണ് കുട്ടിയുടെ വാദം.

അമാനുഷികമായ ചില ശക്തികൾ തന്റെ മകന് ഉണ്ട് എന്നാണ് ബോറിസിന്റെ അമ്മയും വെളിപ്പെടുത്തുന്നത്. തന്റെ മകന്റെ പ്രസവസമയത്ത് താൻ ഒരിറ്റു വേദന പോലും അഭിമുഖീകരിച്ചിരുന്നില്ല എന്നും ബോറിസിന്റെ മാതാവ് വ്യക്തമാക്കി. മുതിർന്നവരുടേതിന് സമാനമായ വലിയ തവിട്ടു നിറമുള്ള കണ്ണുകളോടെയാണ് ബോറിസ് ജനിച്ചതെന്നും ഇവർ പറയുന്നു.
എന്നാൽ പിന്നെയും മഹാവാദത്തിനു നേരെ കിറുക്കെന്നു പറഞ്ഞ് കളിയാക്കുന്നവരും ചുരുക്കമല്ല.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page