
അതിരപ്പള്ളി-മലക്കപ്പാറ പാതയിൽ ഗതാഗത നിയന്ത്രണം ഒരാഴ്ചത്തേക്ക് നീട്ടി. കബാലി എന്ന കൊമ്പൻ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
ടൂറിസ്റ്റ് വാഹനങ്ങൾക്കും അനാവശ്യ യാത്രക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഴച്ചാൽ ഡിഎഫ്ഓയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
വനമേഖലയിലൂടെ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ സര്‍വീസുകളെയല്ലാതെ പാതയില്‍ കടത്തിവിടേണ്ടെന്നാണ് തീരുമാനം. ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ് കുത്തിമറിച്ചിടാന്‍ കബാലി ശ്രമിച്ചതോടെയാണ് ഈ പാതയില്‍ വീണ്ടും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.
യാത്രക്കാരും ബസ് ജീവനക്കാരും അപായമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടു.ഒരാഴ്ചയുടെ ഇടവേളയ്ക്കുശേഷമാണ് അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ കബാലിയുടെ ആക്രമണം ഉണ്ടാകുന്നത്.