പിടിഎ പ്രസിഡന്റിന്റെ വായിൽ നിന്നും വിദ്യാർത്ഥിയുടെ മുഖത്തേയ്ക്ക് ഹാൻസ് തെറിച്ചതായി പരാതി..

Spread the love

എടപ്പാൾ ; നടുവട്ടം ഗവ ജനതാ ഹയർസെക്കണ്ടറി സ്കൂളിൽ കെ എ എസ്യു നടത്തിയ പഠിപ്പുമുടക്ക് സമരം നേരിടാനെത്തിയ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തംഗം കുടിയായ പിടിഎ പ്രസിഡണ്ട് വി.ടി.എ കരീമിന്റെ വായിൽ നിന്നും വിദ്യാർത്ഥികളുടെ മുഖത്തേക്ക് ചവച്ചു കൊണ്ടിരുന്ന ലഹരി പദാർത്ഥമായ ഹാൻസ് തെറിച്ചതിനെ തുടർന്ന് സംഘർഷം.
ലഹരി ഉപയോഗിച്ച് സ്ക്കൂൾ കോമ്പൗണ്ടിൽ കയറിയതിനെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തു.

ഇതേ തുടര്‍ന്ന് പഞ്ചായത്തംഗം വിദ്യാർത്ഥികളോട് തട്ടി കയറി. കയ്യേറ്റത്തിലേക്ക് നീങ്ങിയതോടെ പഞ്ചായത്തംഗത്തെ ക്ലാസ് മുറിയിൽ തടഞ്ഞു വെച്ചു. ഇതിനിടെ സംഭവം അറിഞ്ഞ് പോലീസും എത്തി. നേരത്തെ തന്നെ പിടിഎ പ്രസിഡണ്ടിനെതിരെ നിരവധി ആരോപണങ്ങൾ ഉണ്ട് .
ഇന്നത്തേതിന് സമാനമായ അവസ്ഥയിൽ പഞ്ചായത്തംഗം സമനിലവിട്ട് പ്രവർത്തനങ്ങളാണ് ഉണ്ടാകാറുള്ളത്. ഹാൻസ് തെറിച്ചതോടെ അപമാനിതനായ പിടിഎ പ്രസിഡണ്ട് പരസ്യമായി വിദ്യാർത്ഥികളോട് മാപ്പ് പറയാമെന്ന് പറഞെങ്കിലും വിദ്യാർത്ഥികൾ വിട്ടില്ല.

ഹയർ സെക്കണ്ടറി അധ്യാപകർ കൂടി വിദ്യാർതികളെ പിന്തുണച്ചതോടെ രക്ഷപ്പെടാനുള്ള പഴുതുകൾ അടയുകയായിരുന്നു. കിലോക്കണക്കിന് കഞ്ചാവ് പിടിച്ചാൽ പെറ്റിക്കേസൊള്ളൂ എന്നിട്ടല്ലെ ഒരു ചുരുട്ട് ഹാൻസെന്ന് പറഞ്ഞ് ചില അധ്യാപകർ പിടിഎ പ്രസിഡണ്ടിനെ ന്യായീകരിക്കാനെത്തിയതും രക്ഷപ്പെടാനുള്ള അവസാന വഴിയും അടച്ചു .

കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനുകളിൽ ഈ പഞ്ചായത്തംഗം മുഖ്യാതിഥിയായിരുന്നു. സ്കൂൾ കേന്ദ്രീകരിച്ച് വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി വിപണനത്തിന്റെ ഉറവിടം പിടിഎ പ്രസിഡണ്ടിനെ ചോദ്യം ചെയ്താൽ കണ്ടെത്താനാകുമെന്ന് വിദ്യാർത്ഥി സംഘടനകൾ പോലീസിനോട് ആവശ്യപ്പെട്ടു.

W3Schools.com

About Post Author

Related Posts

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നാമനിർദേശം സമ്മർപ്പിക്കാൻ പി.ടി ഉഷയും ..

Spread the love

നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.

തൃശൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; 7 പേർക്ക് പരിക്ക്..

Spread the love

ഏറെ ദൂരം നീങ്ങിയ ആംബുലൻസ് വൈദ്യുതി തൂങ്ങിലിടിച്ച് നിൽക്കുകയായിരുന്നു

പ്രമുഖ ചലച്ചിത്ര നടൻ വിക്രം ഗോഖലെ വിട പറഞ്ഞു..

Spread the love

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും വിക്രമിന് ലഭിച്ചു.

ഹിന്ദു യുവതിയുടെ കൂടെ ബസിൽ യാത്ര ചെയ്തതിന് മുസ്ലിം യുവാവിന് മർദനം..

Spread the love

പ്രവര്‍ത്തകരില്‍ ചിലര്‍ റസീമിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു എന്ന് യുവാവ് മൊഴി നല്‍കി.

ഗായകൻ ശ്രീനാഥ് വിവാഹിതനായി..

Spread the love

വധൂവരന്മാർക്ക് ആശംസയും അനുഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു

തൃശൂരിൽ യുവാവിന് വെട്ടേറ്റു..

Spread the love

അയൽവാസിയായ യുവാവ് ഷാജിയുടെ ഉമ്മയെയും മക്കളെയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിനെ തുടർന്ന് ഷാജിയുടെ പരാതിയിൽ അയൽവാസിക്കെതിരെ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു

Leave a Reply

You cannot copy content of this page