വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ ; ഇരയായത് ആൺകുട്ടികൾ ഉൾപ്പടെ 5 പേർ..

Spread the love

കോഴിക്കോട് വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുൾ നാസറിനെ ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കുട്ടികൾ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികൾ അറിയിക്കുന്നത്.

ഇതിനെ തുടർന്ന് ചൈൽഡ് ലൈനാണ് പൊലീസിന് ഈ സംഭവത്തെക്കുറിച്ച് വിവരം നൽകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികൾ സ്കൂളിൽ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മനസ്സിലാക്കുന്നത്. അതിന് പിന്നാലെ അബ്ദുൾ നാസറിനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ എലത്തൂർ സ്റ്റേഷനിലാണ് ഇയാളുള്ളത്.

ഇയാളെ വൈദ്യപരിശോധനക്കായി ഹാജരാക്കും. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കുട്ടികളെ കൗൺസിലിംഗ് നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ചൈൽഡ് ലൈനുമായി പൊലീസ് ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല, പീഡനത്തിന് ഇരയായ കുട്ടികളിൽ ആൺകുട്ടികളും ഉൾപ്പെടുന്നുണ്ട്. മൂന്നാഴ്ചകൾക്ക് മുമ്പാണ് ഈ സംഭവം സ്കൂളിൽ നടന്നത്. സ്കൂളിൽ വെച്ച് തന്നെയാണ് ഇത്തരത്തിൽ പീഡനവും നടന്നിരിക്കുന്നത്.

ആൺകുട്ടികളെ സുഹൃദ്‍വലയത്തിലാക്കിയതിന് ശേഷം അവരുമായി ബന്ധപ്പെട്ട് പെൺകുട്ടികളെക്കൂടി ഇയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നിലവിൽ കോഴിക്കോട് എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി ഇതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. പൊലീസ് ഈ സംഭവത്തെ വളരെ ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്.

W3Schools.com

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page