
തിരുവനന്തപുരം: കോര്പ്പറേഷന് 295 താത്കാലിക തസ്തികകളിലേക്ക് സിപിഎം പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി മേയര്‍ ആര്യാ രാജേന്ദ്രന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്കിയ കത്ത് വിവാദത്തില്‍. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് മുൻഗണന പട്ടിക ആവശ്യപ്പെട്ട് അയച്ച കത്താണ് വിവാദമായത്.
മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഉന്നതപഠനം പൂര്‍ത്തിയാക്കി നിരവധി ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഇവരെ മറികടന്നുകൊണ്ട് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മേയര്‍ കത്തയച്ചത്.
udayippu
Udayipp