കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥനെതിരെ രണ്ട് പോക്സോ കേസുകൾ..

Spread the love

കോഴിക്കോട്: കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. സിപിഒ വിനോദ് കുമാറിനെതിരെയാണ് പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

W3Schools.com

12ഉം 13ഉം വയസുള്ള കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സഹോദരിമാരായ രണ്ട് കുട്ടികളുടെ രണ്ട് പോക്സോ കേസുകളാണ് വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിനോദ് കുമാറിനെതിരെ പെൺകുട്ടികളുടെ മാതാവ് അടിപിടിക്കേസുമായി ബന്ധപ്പെട്ട ഒരു പരാതി പോലീസിന് നൽകിയിരുന്നു . എന്നാൽ ഈ കേസിൽ കോടതി പൊലീസ് ഉദ്യോഗസ്ഥന് ജാമ്യം ഉറപ്പാക്കിയിരുന്നു. കേസ് താമരശ്ശേരി ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടർന്ന് വരുമ്പോഴാണ് മറ്റൊരു പരാതിയുമായി സഹോദരിമാർ രംഗത്ത് വരുന്നത്. തുടർന്ന് ഈ കേസ് രജിസ്റ്റർ ചെയ്തു. 2019ലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥൻ വിനോദ് കുമാർ നിലവിൽ ഒളിവിലാണ്.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page