
തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് നിന്നും ആറ് ദിവസം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. തിരുവനന്തപുരം കണിയാപുരത്ത് നിന്നുമാണ് സിന്ധുവെന്ന യുവതിയെ കണ്ടെത്തിയത്.
ജോലി അന്വേഷിച്ച് വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വീട്ടിൽ നിന്നും പോയത്.
കൊല്ലത്ത് പിടവൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സിന്ധുവും കുടുംബവും. കഴിഞ്ഞ 15നാണ് പത്തനാപുരം ടൗണിൽ പോകുന്നുവെന്ന് പറഞ്ഞാണ് സിന്ധു വീട്ടിൽ നിന്നും ഇറങ്ങിയത്. ആറു വയസ്സുള്ള മകനുണ്ട് സിന്ധുവിനു.
സിന്ധു പുറപ്പെടുമ്പോൾ മകനും സിന്ധുവിന്റെ അമ്മയും ഈ വീട്ടിൽ തനിച്ചായിരുന്നു. ആദ്യം കൊടുങ്ങല്ലൂർ ഭാഗത്ത് യുവതി ഉണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷിച്ചിരുന്നു. എന്നാൽ കണ്ടെത്താനായിരുന്നില്ല.