
തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് ഭാര്യ വെട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. 58കാരനായ ചെല്ലപ്പനെ ഭാര്യ ലൂർദ്ദ് മേരി കൊലപ്പെടുത്തുകയായിരുന്നു. നെയ്യാറ്റിൻകരക്ക് സമീപം ഉദിയൻകുളങ്ങരയിലാണ് കേസിനാസ്പദമായ സംഭവം.
പുലര്‍ച്ചയോടെ ലൂർദ്ദു മേരി തന്റെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.