സ്ഥാനക്കയറ്റം റദ്ദ് ചെയ്യാനുള്ള അപേക്ഷ തള്ളി: പ്രധാനാധ്യാപിക ജീവനൊടുക്കി

Spread the love

വൈക്കം: ജോലിഭാരം താങ്ങാൻ കഴിയാതെ കയറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നൽകിയ അപേക്ഷ മനംനൊന്ത് പ്രധാനാധ്യാപിക ആത്മഹത്യ ചെയ്തു. വൈക്കം പോളശ്ശേരി ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപിക മാളിയേക്കൽ പുത്തൻതറ കെ ശ്രീജ(48) ആണ് മനോവിഷമത്താൽ ജീവനുടുക്കിയത്. വെള്ളിയാഴ്ച രാത്രി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ശ്രീജയെ കണ്ടെത്തിയത്.

W3Schools.com

വൈക്കം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായിരുന്നു ശ്രീജ. ജൂൺ ഒന്നിനാണ് കീഴൂർ ജി എൽ പി എസിൽ പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചത്. കൂടുതൽ ഭാരമുള്ള ജോലിയിൽ ശ്രീജ പ്രവേശിച്ചെങ്കിലും സമ്മർദ്ദം താങ്ങാൻ കഴിയാത്തതിനാൽ അവധിയിൽ കഴിയുകയായിരുന്നു. ഭർത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനം കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഏഴ് ശ്രീജ വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചു. അപേക്ഷ പരിഗണിക്കാൻ ചട്ടയിൽ വ്യവസ്ഥയില്ലെന്ന് കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജയ്ക്ക് മറുപടി നൽകി.

ജോലിഭാരം ഉണ്ടായ മാനസിക സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണം എന്ന് ബന്ധുക്കളും പറയുന്നു. ഭർത്താവ് രമേഷ് കുമാർ വൈക്കം മുൻസിഫ് കോടതി ജോലിക്കാരനാണ്. മകൻ: കാർത്തിക്. വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page