കൊല്ലം: അച്ഛൻ മരിച്ചതിന്റെ വിഷമം താങ്ങാൻ ആകാതെ മണിക്കൂറുകൾക്കുള്ളിൽ മകൻ ജീവനൊടുക്കി. മുണ്ടേക്കൽ വെസ്റ്റ് കുമാർ ഭവനിൽ കെ നെല്ലൈ കുമാർ (70) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അച്ഛൻ മരണപ്പെട്ടത് അറിഞ്ഞ് വീട്ടിലേക്ക് ചെന്ന മകൻ എൻ വിനു കുമാറിനെ (36) ഒരു മണിക്കൂറിനു ശേഷം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊല്ലം കാർത്തിക ജ്വല്ലറി, വിഗ്നേഷ് ജ്വല്ലറി, കെ വി ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് നെല്ലൈ കുമാർ. സരോജ അമ്മകളാണ് ഭാര്യ. വിനു കുമാറിന്റെ ഇരട്ട സഹോദരനായ എൽ വിമൽ കുമാർ എൻ വിജയകുമാർ എന്നിവരാണ് മറ്റു മക്കൾ. അച്ഛന്റെയും മകന്റെയും യും സംസ്കാരം ഒരുമിച്ച് തിങ്കളാഴ്ച നടക്കും.