
സിൽവർ ലൈൻ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രത്തിന് അനുമതിക്ക് ശേഷം മാത്രമാണ് ഉണ്ടാവുക. റവന്യൂ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു. ഇനി ഈ ഉദ്യോഗസ്ഥരെ മറ്റു അത്യാവശ്യ പദ്ധതികളിലേക്ക് നിർണയിച്ചേക്കും. 11 യൂണിറ്റുകളെ ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ സിൽവർ ലൈൻ മരവിപ്പിച്ച ഉത്തരവ് പഠനവിധേയമാക്കിയ ശേഷം മാത്രം പ്രതികരിക്കാമെന്ന് മന്ത്രി പി രാജൻ അറിയിച്ചു. കാലതാമസം ഒഴിവാക്കാനാണ് മുന്നൊരുക്കം നടത്തിയതെന്നും കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നോ പി രാജീവ് വ്യക്തമാക്കി.