
തിരുവനന്തപുരം : സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെ കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.
ബാരിക്കേട് തകർക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി ഉപയോഗിച്ചു. മുളവടികളിൽ ചുറ്റിയ കൊടിയുമായെത്തിയ കെഎസ് യു പ്രവർത്തകർ അവ പൊലീസിന് മുന്നിലേക്ക് വലിച്ചെറിഞ്ഞു. പ്രവർത്തകർ പരിധി വിട്ടതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ശേഷവും മാർച്ച് നടത്തിയവർ പിന്തിരിയാതെ റോഡിൽ നിലയിറപ്പിച്ചിരിക്കുകയാണ്. ഇവർക്കെതിരെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു.
കെ എസ് യു പുതിയ സംസ്ഥാന നേതൃത്വത്തിന്റെ പ്രഥമ മാർച്ചാണ് ഇപ്പോൾ സംഘടിപ്പിക്കുന്നത്. പരസ്യ പ്രതിഷേധംമുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം.. നടത്തുന്നതുവഴി കരുത്ത് തെളിയിക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയിൽ, വിദ്യാഭ്യാസ മേഖലയിലെ തകർച്ച, ഗവർണറുമായുള്ള ഒത്തുകളി തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനായി മാർച്ച് നടത്തിയത്. മാർച്ച് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു തിരിഞ്ഞതിനുശേഷം ആണ് പിരിഞ്ഞതിനു ശേഷമാണ് സംഘർഷം ആരംഭിച്ചത്.