
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ പൂർത്തിയായി. കേരള പോലീസിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ സജ്ജമാക്കിയത്. കൊവിഡിന് ശേഷമുള്ള തീർത്ഥാടനമായതിനാല്‍ ആൾപ്പെരുപ്പം കണക്കിലെടുത്ത് 13,000 പൊലീസുകാരെ വിന്യസിക്കും. ആകെ 13237 പൊലീസുകാർ ആണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. ഇവരിൽ 7369 സന്നിധാനത്തും 3215 പമ്പയിലും, 2653 നിലയ്ക്കലിലും ഡ്യൂട്ടി ചെയ്യും. സ്പെഷ്യൽ സെക്യൂരിറ്റി സോണായി ശബരിമലയും പരിസരവും പ്രഖ്യാപിച്ചിട്ടുണ്ട്.
സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 24 മണിക്കൂറും 134 സിസിടിവി ക്യാമറകള്‍ ഒരുക്കി വെക്കും. കേരളത്തിന്റെ പുറത്ത് നിന്നുള്ള തീർത്ഥാടകരെ സഹായിക്കുന്നതിന് പോലീസിന് നിയോഗിക്കും. പ്രശ്നമുണ്ടാക്കുന്നവരെ തിരിച്ചറിയാനും പോലീസ് പട സജീവമാണ്.
നിലയ്ക്കലിലും പമ്പയിലും വെർച്ച്വൽ ക്യൂ രേഖകളുടെ പരിശോധനയും പൊലീസിനാണ് നിർണയിക്കപ്പെട്ടത് . ആറുഘട്ടം വരുന്ന സുരക്ഷാ പദ്ധതിക്കാണ് പൊലീസ് രൂപം നൽകിയിരിക്കുന്നത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങി.
തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും. ബൈക്ക്, മൊബൈൽ പട്രോളിങ്ങിന്റെ സഹായത്തോടെ തീർത്ഥാടകരുടെ സുരക്ഷയും ട്രാഫിക് നിയന്ത്രണങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്.