
കൊച്ചി: കൊച്ചിയിൽ പഴകിയ മത്സ്യ വില്പന രൂക്ഷം. രണ്ടാഴ്ചയിൽ അധികമായി അമോണിയം അടങ്ങിയ മത്സ്യ വിൽപ്പന നടക്കുന്നു. 883 കിലോ പഴകിയ മത്സ്യമാണ് അധികൃതർ കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യ വില്പന തിരിച്ചറിയാൻ സാധിച്ചത്.
വരാപ്പുഴ, ആലുവ, തോപ്പുംപടി എന്നീ മാർക്കറ്റുകളിൽ ആണ് പഴകിയ വില്പന തകൃതിയായി നടക്കുന്നത്. ചൂര, നെയ്മീൻ, പാമ്പാടൻ, തിരണ്ടി, കേര തുടങ്ങിയ വലിയ മത്സ്യങ്ങൾ ആണ് കൂടുതൽ ചീഞ്ഞതായി കണ്ടെത്തിയത്. ഇതിൽ തന്നെ തിരണ്ടിയിൽ അമോണിയത്തിന്റെ സാന്നിധ്യവും വളരെ കൂടുതലായി തിരിച്ചറിഞ്ഞു. പരിശോധനകളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് അതീവ ജാഗ്രതയിലാണ്. കൂടുതൽ നടപടികളും നിയമവ്യവസ്ഥകളും ശക്തമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉറപ്പ് നൽകി.