കുഞ്ഞിനെ കൊത്തി പരുക്കേൽപ്പിച്ച കോഴിയുടെ ഉടമസ്ഥനെതിരെ പരാതിയുമായി കുടുംബം..

Spread the love

എറണാകുളം: കുഞ്ഞിനെ കൊത്തി പരുക്കേൽപ്പിച്ച പൂവൻ കോഴിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ ഐപിസി സെക്ഷൻ 324 വകുപ്പ് പ്രകാരം കേസെടുത്തതായി ഏലൂർ പൊലീസ് അറിയിച്ചു. എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവു റോഡിലാണ് പൂവൻ കോഴി പിഞ്ചു കുഞ്ഞിനെ കൊത്തിയ സംഭവം.

W3Schools.com

മുൻപും ഈ കോഴി സമാനമായ രീതിയിൽ ആക്രമം നടത്തിയിട്ടുണ്ടെന്നും വീട്ടു മുറ്റത്തു നിൽക്കുന്ന മുതിർന്നവരെ പോലും ആക്രമിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഈ വിവരം കോഴിയുടെ ഉടമയെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
മഞ്ഞുമ്മൽ സ്വദേശിയായ പരാതിക്കാരനെ കാണാൻ ആലുവയിൽ നിന്നും മകളും കുടുംബവും എത്തിയിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ ആണ് പൂവൻ കോഴി ആക്രമിച്ചത്. കുട്ടിയുടെ കണ്ണിന് സമീപവും കവിളിലും ചെവിക്ക് പിന്നിലും കോഴി കൊത്തി.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണിനോട് ചേർന്ന് ഉണ്ടായ മുറിവ് കുട്ടിയുടെ കാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. അഞ്ച് ദിവസത്തിന് ശേഷം ഇന്നലെയാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്.

പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. കേസുമായി മുന്നോട്ട് പോകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page