
തൃശ്ശൂർ : യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. കുന്നക്കുളം ചെമ്മണ്ണൂരിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
വിവാഹിതയായ യുവതിയെ രാവിലെ വീട്ടുമുറ്റത്ത് തന്റെ കാറുമായി വന്നു അന്തിക്കാട് സ്വദേശി ആരോമൽ ബലംപ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടു പോയതിനുശേഷം അടുത്തദിവസം രാവിലെ തൃശ്ശൂർ നഗരത്തിൽ ഇറക്കിവിടുകയുമായിരുന്നു.
മുഖ്യപ്രതി ആരോമലിനെ പോലീസ് തിരയുകയാണ്. തട്ടിക്കൊണ്ടു പോകാൻ വാഹനം ശരിപ്പെടുത്തി കൊടുത്ത ഷെറിനെ പോലീസ് പിടികൂടി.
പ്രശ്നത്തിനുശേഷം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വന്ന് യുവതി അഭയം തേടുകയായിരുന്നു. ഭാര്യയെ കാണാതായതോടെ ഭർത്താവ് പോലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് രാത്രി മുഴുവൻ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. എന്നാൽ ആരോമൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ വഴിയിൽ വച്ച് കൈമാറി മറ്റൊരു കാർ ഉപയോഗിച്ചിരുന്നു പിന്നീട് യാത്ര തുടർന്നത്. ശേഷം ഈ കാറിലാണ് യുവതിയെ രാത്രി മുഴുവൻ പാർപ്പിച്ചത്.
നിരവധി വാഹന തട്ടിപ്പ് കേസിലെ പ്രതിയാണ് കാർ തരപ്പെടുത്തി കൊടുത്ത ഷെറിൻ.
സ്കൂൾ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നു ആരോമൽ. ആരോമൽ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും യുവതി പരാതിയിൽ പറഞ്ഞു. ആരോമലിനെ ഇതുവരെയും കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കുകയാണ്.