കൂട്ട ബലാത്സംഗ കേസിൽ ആരോപണം; ഇൻസ്പെക്ടർ പി ആർ സുനുവിന് അവധിയിൽ തുടരാൻ നിർദ്ദേശം

Spread the love

കൂട്ട ബലാത്സംഗ കേസില്‍ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനു അവധിയില്‍ കയറി.

W3Schools.com

ഇന്ന് രാവിലെ ജോലിയിൽ പ്രവേശിച്ചതോടെയാണ് അവധിയില്‍ മടങ്ങാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടറായ സുനുവിന് നിര്‍ദേശം നല്‍കിയത്.

ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് പി.ആര്‍.സുനു ജോലിയില്‍ തിരികെ പ്രവേശിച്ചത്. വിവാദമായതോടെ അവധിയിൽ തന്നെ തുടരാൻ ഉന്നത ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. പത്ത് ദിവസത്തേക്കാണ് അവധി. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തൃക്കാക്കര പൊലീസ് ചാലിയത്തെ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും മതിയായ തെളിവ് കിട്ടിയില്ലെന്ന കാരണത്താല്‍ കൊച്ചി പൊലീസ് സുനുവിനെ വിട്ടയച്ചു. എന്നാല്‍ സസ്‌പെന്‍ഷന്‍ നല്‍കുകയോ അവധിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയോ ചെയ്തില്ല. സുനുവിന്റെ പശ്ചാത്തലം ശരിയല്ലെന്നും രക്ഷപ്പെടാതിരിക്കാനാണ് കസ്റ്റഡിയില്‍ എടുത്തതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബത്തോടെ ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുനു അയച്ച ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സുനു ഉള്‍പ്പെടെ അഞ്ചുപേര്‍ പീഡിപ്പിച്ചെന്ന് തൃക്കാക്കര സ്വദേശിനി വീട്ടമ്മ തന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page