
ഇടുക്കി: ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.
ഗുണ്ടൂരില്‍ നിന്ന് പോയ വാഹനത്തിന് പുലര്‍ച്ചെ 4.40ഓടെ തീപിടുത്തമുണ്ടാകുകയായിരുന്നു. ആര്‍ക്കും പരുക്കുകളില്ല.
ദിവസങ്ങൾക്കു മുൻപാണ് ആന്ധ്രയിൽനിന്നുള്ള ഒരു കൂട്ടം തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു അപകടം ഉണ്ടായത്.