
വെള്ളനാട്: ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ ചെടിച്ചട്ടി കൊണ്ടുള്ള അടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഷാഡോ പോലീസ് ചിറയിൻകീഴിൽ നിന്നാണ് പ്രതി കൊല്ലം പരവൂർ പുതക്കുളം പുത്തൻവീട്ടിൽ എസ് ബി ജോയിയെ കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം മുള്ളൂർക്കോണം വടക്കുക്കര പുത്തൻവീട്ടിൽ എം വിജയൻ (50) ആണ് ബിജോയിയുടെ ആക്രമണത്തിൽ തലക്ക് അടിയേറ്റു മരണപ്പെട്ടത്.
മദ്യപാനത്തിൽ നിന്നും ചില്ലകളും അടിച്ചു തകർത്തു. പോലീസ് എത്തിയതോടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറി ഗ്രില്ലിന്റെ പൂട്ട് തകർത്ത് സമീപത്തേക്ക് ചാഞ്ഞുനിന്ന റബ്ബർ മരത്തിലൂടെ മതിലിനു പുറത്തിറങ്ങി തോട്ടത്തിലൂടെ സമീപത്തെ റോഡിൽ എത്തുകയായിരുന്നു. പിന്നീട് അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുത്ത് അയാൾ സ്ഥലം വിട്ടു. പിന്നീട് ഷാഡോ പോലീസിന്റെ സഹായത്താൽ ചിറയിൻകീഴിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
സാരമായി പരിക്കേറ്റ വിജയന ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.