ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറേ പ്രശംസിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ രംഗത്ത്.
പാകിസ്താനെ ടി20 ലോകകപ്പിൽ കീഴടക്കി ഇംഗ്ലണ്ട് ട്രോഫി ഏറ്റുവാങ്ങിയതിന് ശേഷമുള്ള ആഘോഷത്തിൽ ഷാംപെയിൻ പൊട്ടിച്ചിരുന്നു. എന്നാൽ ഈ സമയം ടീം അംഗങ്ങളായ മോയിൻ അലിയെയും ആദിൽ റഷീദിനെയും മാറ്റി നിർത്താൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ മറന്നില്ല. ബട്ലറിന്റെ ഈ കരുതലിനെയാണ് കെ ടി ജലീൽ പ്രശംസിച്ചത്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രശംസ നടത്തിയത്.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എ.എം ആരിഫ് എം.പി സന്ദേശം കൊടുത്തപ്പോൾ “സലാം” ചൊല്ലി എന്നും പറഞ്ഞ് വിവാദമാക്കിയിരുന്നു. “ഒരു പൂന്തോട്ടത്തിൽ വിവിധ നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയുണ്ടാകും. അതാസ്വദിക്കാൻ പക്ഷെ നല്ലൊരു മനസ്സും കൂടി വേണം.” ഇങ്ങനെ പറഞ്ഞുകൊണ്ടാണ് കെ ടി ജലീൽ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.