പതിമൂന്നുകാരനെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ..

Spread the love

തിരുവനന്തപുരം : പ്രായപൂർത്തിയാവാത്ത ബാലനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ സ്വദേശി അഭിലാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

W3Schools.com

ഈ മാസം 18 തീയതി രാവിലെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി വീട്ടിൽ നിന്ന് സൈക്കിളുമായി പോയ വിദ്യാർത്ഥിയെ വഴിയിൽ വെച്ച് സൈക്കിൾ തടഞ്ഞുനിർത്തിയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.

പേടിച്ച കുട്ടി ഉറക്കെ കരയാൻ തുടങ്ങി. കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവം തുടർന്നത്. തിരിച്ചു വീട്ടിലെത്തിയ കുട്ടി പേടിച്ചുകൊണ്ട് മാതാപിതാക്കളോട് കാര്യം പറഞ്ഞു. മരപ്പണിക്കാരൻ ആയ അഭിലാഷ് ബുക്ക് കുട്ടിയോട് ഇത്തരത്തിൽ പെരുമാറിയതായി കുട്ടി പറഞ്ഞു. കുട്ടിക്ക് എട്ടു വയസു പ്രായമുള്ളപ്പോൾ കുട്ടിയുടെ വീട്ടിൽ മരം മുറിക്കാൻ എത്തിയ സമയവും ഈ ഈ വ്യക്തിയിൽ നിന്നും കുട്ടി ലൈംഗിക ഉപദ്രവം നേരിട്ടിരുന്നു.
പ്രതിക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page