
നാലുവർഷത്തെ ഇടവേളക്കുശേഷം വീണ്ടും സിനിമാ സംവിധാന മേഖലയിൽ സജീവമായിരിക്കുകയാണ് അഞ്ജലി മേനോൻ. വണ്ടർ വുമൺ എന്ന ചിത്രത്തോടെ തന്റെ സംവിധാന ജീവിതത്തിനു പുത്തൻ ഉണർവ് നൽകിയിരിക്കുകയാണ് ഇവർ.
എന്നാൽ ഈയിടെ സിനിമ റിവ്യൂകളെകുറിച്ചുള്ള അഞ്ജലി മേനോന്റെ അഭിപ്രായങ്ങൾ ഏറെ ചർച്ചയായിരിക്കുകയാണ്.
സിനിമ ലാഗിനെ കുറിച്ച് വാദിക്കുന്നവരോട് അഞ്ജലി മേനോൻ പറഞ്ഞത് എഡിറ്റിംഗിൽ അൽപ വിവരമുണ്ടായിരിക്കണം എന്നതാണ്. അതായത് സിനിമ മേക്ക് ചെയ്യുന്ന പ്രോസസ്സിനെ കുറിച്ച് പഠിച്ചതിനുശേഷം ആണ് സിനിമാ റിവ്യൂ ചെയ്യേണ്ടത് എന്നാണ് അഞ്ജലി മേനോൻ പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ പ്രതികരിച്ച രംഗത്തെത്തിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.
സിനിമ സംവിധാനം ചെയ്യാൻ താൻ പ്രത്യേക കോഴ്സ് ഒന്നും പഠിച്ചിട്ടില്ലെന്നും അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്ന വെറും പ്രേക്ഷകനാണ് താൻ എന്നുമാണ് ജൂഡ് വ്യക്തമാക്കുന്നത്. അഞ്ജലി മേനോന്റെ പേര് ഈ പ്രതികരണ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഫിലിം കമ്പാനിയെ നൽകിയ അഭിമുഖത്തിലാണ് സിനിമാ നിരൂപണത്തെക്കുറിച്ച് അഞ്ജലി മേനോൻ വാചാലയായത്. സിനിമാ നിർമ്മാണത്തിന്റെ ഘട്ടങ്ങളെ മനസ്സിലാക്കി പഠിച്ച ശേഷമാണ് സിനിമ നിരൂപണം ചെയ്യാൻ ഒരാൾക്ക് അർഹതയുള്ളത് എന്നായിരുന്നു സംവിധായികയുടെ വാക്കിന്റെ പൊരുൾ.