
തൊടുപുഴ: മകന്റെയും സുഹൃത്തുക്കളുടെയും വഴക്കിൽ പങ്കുകൊണ്ട അച്ഛൻ അടിയേറ്റു മരിച്ചു. ഇടുക്കി കട്ടപ്പന നിർമല സിറ്റിയിലെ രാജു (47) ആണ് മരിച്ചത്.
മകൻ രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കൾ കൊണ്ടുപോയിരുന്നു. ഇതേ തുടർന്നാണ് തർക്കം രൂപപ്പെട്ടത്. കൂട്ടുകാർ കൊണ്ടുപോയ ബൈക്ക് അപകടത്തിൽ പെടുകയും ബൈക്കിന് നാശം സംഭവിക്കുകയും ചെയ്തു. ബൈക്ക് ശരിയാക്കിയെടുക്കാൻ 5000 രൂപ നൽകാമെന്ന് രാഹുൽ പറഞ്ഞിരുന്നു. ഈ തുക ആവശ്യപ്പെട്ട് ഇരുവരും എത്തിയതിന് ശേഷമാണ് തർക്കം ഉണ്ടായത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു എന്നാണ് അറിയുന്നത്. ഇതിനിടക്ക് തർക്കത്തിൽ ഇടപെടാൻ രാജു ശ്രമിച്ചു. അപ്പോഴാണ് രാജുവിന് അടിയേറ്റത്. രാജുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.