
കൊച്ചി: മൂന്നു വയസ്സുകാരൻ ഓടയില്‍ വീണ സംഭവത്തില്‍ ഹൈക്കോടതി ഇടപെടൽ.
കുട്ടി ഓടയില്‍ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി. ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്നും ഹൈക്കോടതി അടിയന്തര നിര്‍ദേശം നല്കി.
നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചി കോര്‍പറേഷനോട് കോടതി ഉത്തരവിട്ടു.
പൊതുജനത്തിന് സുരക്ഷിതമായി നടക്കാന്‍ സാധിക്കാത്ത സ്ഥലത്തെ നഗരമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.
ഓടകളുടെ മറ സംബന്ധിച്ചും സംരക്ഷണ വേലി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുംആർഎസ്എസിന്റെ സജീവ പ്രവർത്തകൻ, ഒത്തുതീർപ്പിന് എത്തിയത് കത്തിയുമായി ; തൃശൂരിലെ കൊലപാതകത്തിന് പിന്നിൽ.. കളക്ടര്‍ മേല്‍നോട്ടം വഹിക്കണം. സാധ്യമായ സ്ഥലങ്ങളിലെല്ലാം ഓടകള്‍ സ്ലാബിട്ട് മൂടണം. അല്ലാത്ത വലിയ ഓടകള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സംരക്ഷണ വേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. പേരിനുവേണ്ടിയാകരുത് ഇത്തരം നടപടികള്‍ എന്നും കോടതി മുന്നറിയിപ്പ് നല്കി. കുട്ടി കാനയില്‍ വീണതില്‍ ഖേദം പ്രകടിപ്പിച്ച കോര്പറേഷന് സെക്രട്ടറി, കോടതി നല്കിയ സമയത്തിനുള്ളില്‍ സ്ലാബിടല്‍ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു.
കുഞ്ഞിന്റെ ആരോഗ്യം നില തൃപ്തികരമാണെന്ന് കുഞ്ഞിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
മെട്രോയിൽ നിന്ന് ഇറങ്ങി മാതാപിതാക്കളോടൊപ്പം നടന്നുവരികയായിരുന്നു കുട്ടി. കൊച്ചി പറമ്പിള്ളി നഗറിലെ കാനയിലേക്ക് കുഞ്ഞ് കാൽ വഴുതി വീഴുകയായിരുന്നു. കാനയിൽ വീണ കുട്ടി മലിനജലത്തിൽ പൂർണമായും താഴ്ന്നു പോയിരുന്നു. എന്നാൽ അമ്മ കാൽ തടഞ്ഞു വച്ചതോടെ കുട്ടി അതിന്മേൽ രക്ഷ കണ്ടെത്തുകയായിരുന്നു. കാനയിലെ അപകടസാധ്യത മനസ്സിലാക്കിയ പരിസരവാസികളും കൗൺസിലറും പലതവണ കാന മൂടണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. എന്നാൽ സമയബന്ധിതമായ നടപടികൾ ഉൾക്കൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല എന്നാണ് ആരോപണം.