
തൃശൂർ : തൃശ്ശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും യാത്രക്കാരും അടക്കം മൂന്നുപേർക്ക് ഗുരുതര പരിക്ക്.
ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. 30 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. തൃശ്ശൂരിൽ നിന്നും തിരുവിലാമലയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന സുമംഗല എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്ഥിരമായി പോകേണ്ട റൂട്ടിൽ പണി നടക്കുന്നതിനാൽ ബസ് പുതിയ വഴിയിലൂടെ തിരിക്കുകയായിരുന്നു. ഈ റൂട്ടിലെ പരിചയക്കുറവ് ആവണം അപകടത്തിന് പിന്നിലെന്നാണ് നിഗമനം. ഈ വഴിയിലൂടെ പോകുന്ന സമയത്ത് നിയന്ത്രണം വിട്ടു ബസ് ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ അടക്കം 30 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. നാട്ടുകാരുടെയും പോലീസിന്റെയും ഒരുമിച്ചുള്ള രക്ഷാപ്രവർത്തനം സജീവമായി. നിസ്സാരമായി പരിക്കേറ്റവരെ പഴയന്നൂർ വടക്കേത്തറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഗുരുതര പരിക്കുകൾ ഏറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലും ഒറ്റപ്പാലത്തേക്കും മാറ്റി.