
ചേര്‍പ്പ് ഗവ. സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്ന അമൽ എന്ന ഉണ്ണിക്കുട്ടന്റെ ജീവനാണ് തലച്ചോറില്‍ ഉണ്ടായ നീർവീക്കം കവർന്നത്.
നവംബര്‍ 17-ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാക്കിയ അമലിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 22-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി മസ്തിഷ്ക മരണം സംഭവിച്ചു.
അമലിന്റെ വൃക്ക, കരൾ, ചെറുകുടൽ, കണ്ണുകൾ, പാൻക്രിയാസ് എന്നിവ മാതാപിതാക്കൾ ദാനം ചെയ്യുകയായിരുന്നു. ഹൃദയത്തിന് ആവശ്യക്കാർ ഇല്ലാത്തതിനാൽ അത് എടുത്തില്ല.
പത്താം തരത്തിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ അമൽ പഠനത്തിൽ വളരെ മിടുക്കനായിരുന്നെന്ന് ക്ലാസ് അധ്യാപകൻ എം.എ ശ്രീനിവാസൻ പറഞ്ഞു.