ജനറൽ ബോഡി വിളിക്കുന്നില്ലെന്ന്; ഒരുമനയൂർ ഇസ്‌ലാമിക് ഹൈസ്കൂൾ ഭരണ നേതൃത്വത്തിനെതിരെ വ്യാപകമായി ഫ്ലക്സ് ബോർഡ്‌ പ്രചാരണം..

Spread the love

ഒരുമനയൂർ: ഇസ്‌ലാമിക് ഹൈസ്കൂൾ ഭരണ സമിതിക്കെതിരെ വ്യാപകമായി ഫ്ലക്സ് ബോർഡ്‌ പ്രചാരണം.

W3Schools.com

പഞ്ചായത്ത്‌ ഓഫിസിനു മുൻവശം, സ്‌കൂളിന് മുൻവശം, മൂന്നാംകല്ല് സെന്റർ, മുത്തന്മാവ് സെന്റർ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മൂന്ന് വർഷത്തെ ഭരണ കാലാവധി കഴിഞ്ഞു രണ്ടു വർഷം ആയിട്ടും വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചില്ലെന്നും ജനറൽ ബോഡി വിളിക്കാതെ അള്ളി പിടിച്ചിരിക്കുകയാണ് ഭരണ സമിതിയെന്നുമൊക്കെയാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്.

ഇസ്‌ലാമിക് സ്കൂൾ ഭരണ സമിതിക്കെതിരെ ഒരുമനയൂർ മുസ്‌ലിം എഡ്യൂക്കേഷൻ സെന്റർ (ഒമെക്) എന്ന പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുള്ളത്.

അഞ്ചു വർഷം മുന്നേയും സ്കൂൾ മാനേജ്മെന്റിനെതിരെ വിവാദങ്ങൾ തലപൊക്കിയിരുന്നു.

ഇതിനോടാനുബന്ധിച്ചു നടന്ന യോഗത്തിലും ബഹളം ഉണ്ടാകുകയും പോലിസ് ഇടപെടുകയും ചെയ്തിരുന്നു. തുടർന്ന് ഹൈക്കോടതി വരെ കേസ് എത്തിയിരുന്നു.

പിന്നീട് സമരങ്ങളും മറ്റു പ്രതിഷേധ പരിപാടികൾക്കുമൊടുവിൽ തെരഞ്ഞെടുപ്പ് കോടതി നിർദേശത്തെ തുടർന്ന് നടത്തിയിരുന്നു.

അന്ന് വിജയിച്ചു കയറിയവരാണ് ഇതുവരെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കാതെ മൂന്ന് വർഷം കൂടുമ്പോൾ ജനറൽ ബോഡി വിളിക്കണമെന്നും കമ്മിറ്റി പുനർക്രമീകരിക്കണമെന്നുമുള്ളത് കാറ്റിൽ പറത്തി ഭരണം തുടർന്ന് കൊണ്ടിരിക്കുന്നതെന്നാണ് പറയുന്നത്.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page