
ദോഹ : 2022 ഖത്തർ ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു ഗോൾ മടക്കി ഇറാൻ. നാലാം ഗോളും നേടി ഇംഗ്ലണ്ട് മുന്നേറ്റം തുടരുന്നതിനിടെയാണ് കളിയുടെ ഗതിക്ക് വിപരീതമായി ഇറാന്റെ ഗോൾ പിറന്നത്. മത്സരത്തിന്റെ 65-ാം മിനിറ്റിൽ ഇറാൻ മുന്നേറ്റ നിരയിലെ മിന്നുംതാരം മെഹ്ദി തെരേമിയാണ് ഗോൾ നേടിയത്.
62-ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ നാലാം ഗോൾ. ഇംഗ്ലണ്ടിനായി രണ്ടാംഗോൾ നേടിയ സാക്കെയാണ് നാലാം ഗോളും സ്വന്തമാക്കിയത്. പകരക്കാരനായി കളത്തിലെത്തിയ റാഷ്ഫോൾഡ് 70ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഗോൾനില 5-1 ആക്കി ഉയർത്തി.