
മംഗളൂരു : ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്ക് തീപിടിച്ച് പൊട്ടിത്തെറി. ശനിയാഴ്ച വൈകിട്ട് കങ്കനാടിയിൽ ആണ് സംഭവം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രികരും ഗുരുതരമായ പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച സംഭവം സ്ഫോടനമല്ലെന്നും ഭീകരാക്രമണത്തിന്റെ ഭാഗമാണെന്നും കർണാടക പോലീസ് മേധാവി അറിയിച്ചു. ഗുരുതരമായ അപകടം ലക്ഷ്യമിട്ടാണ് ഇത്തരമൊരു സ്ഫോടനം സൃഷ്ടിച്ചത് എന്നാണ് പോലിസ് സംശയിക്കുന്നത്.
കത്തിയ പ്രഷർ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയിൽ നിന്നും കണ്ടെടുത്തു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ അന്വേഷണ നടപടികൾ ശക്തമായി മുന്നോട്ടു പോവുകയാണെന്ന് ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കി.