
പെരുമ്പിലാവ് : തൃശൂർ പെരുമ്പിലാവിൽ യുവാവിന് വെട്ടേറ്റു. പെരുമ്പിലാവ് അറക്കൽ സ്വദേശി കോട്ടപ്പുറത്ത് വീട്ടിൽ ഷാജി ശംസുദ്ധീനാണ് (48) വെട്ടേറ്റത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.
പെരുമ്പിലാവ് അറക്കൽ സ്കൂളിന് സമീപം നിൽക്കുകയായിരുന്ന ഷാജിയെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്പിക്കുകയായിരുന്നു.
അയൽവാസിയായ യുവാവ് ഷാജിയുടെ ഉമ്മയെയും മക്കളെയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിനെ തുടർന്ന് ഷാജിയുടെ പരാതിയിൽ അയൽവാസിക്കെതിരെ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ.
അക്രമത്തിൽ പരിക്കേറ്റ ഷാജി നിലവിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.