
ഡൽഹിയിലെ ശ്രദ്ധാ മോഡൽ കൊലപാതകം ഉത്തർ പ്രദേശിലും. 22 കാരിയായ ആരാധന പ്രജാപതി യുവതിയെ ആറ് കഷ്ണങ്ങളാക്കിയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രിൻസ് രാജ അറസ്റ്റിലായി. യുവതി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
നവംബർ 9നാണ് പ്രിൻസ് ആരാധനയെ കൂട്ടി ക്ഷേത്രത്തിലെത്തുന്നത്. തുടർന്ന് സമീപത്തുള്ള കരിമ്പിൻ കാട്ടിൽ കൊണ്ടുപോയി ബന്ധു സർവേഷിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശരീരം ആറ് കഷ്ണമാക്കി വെട്ടി പൊളിത്തീൻ ബാഗിലാക്കുകയും ചെയ്തു.
കുറച്ച് അകലെയുള്ള കുളത്തിൽ ആരാധനയുടെ വെട്ടിമാറ്റിയ തല ഉപേക്ഷിച്ചു. പിന്നീട് ശരീര ഭാഗങ്ങൾ വിവിധ പ്രദേശങ്ങളിൽ വലിച്ചെറിയുകയായിരുന്നു. പശ്ചിമി ഗ്രാമത്തിന് പുറത്തുള്ള കിണറിൽ ചില ശരീര ഭാഗങ്ങൾ പ്രദേശവാസികൾ കണ്ടെത്തിയതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്.