ചേറ്റുവ-ഗുരുവായൂർ ദേശീയപാത മണിക്കൂറുകളോളമായി ഗതാഗതക്കുരുക്കിൽ..

Spread the love

ഒരുമനയൂർ: ചേറ്റുവ-ചാവക്കാട് ദേശീയപ്പാത മണിക്കൂറുകളോളമായി ഗതാഗതക്കുരുക്കിൽ. ചേറ്റുവ ടോൾ മുതൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.

W3Schools.com

ഒരുമനയൂർ പാലംകടവിൽ ദേശീയപാതയിലെ ഇടുങ്ങിയ പ്രദേശത്തു ചരക്ക് ലോറി തകരാറിലായതാണ് ഗതാഗതം തടസപ്പെടാൻ കാരണം.

പുലർച്ചെ 3 മണിയോടെ ആക്സൽ തകരാറിലായി കിടക്കുന്ന ലോറി ഇത് വരെ അവിടെ നിന്നും നീക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഗതാഗത തടസം നേരിട്ടാൽ വാഹനങ്ങൾ വഴി തിരിച്ചു വിടാറുള്ള കടപ്പുറം സംസ്ഥാന പാതയും കാന നിർമാണവുമായി ബന്ധപ്പെട്ട് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.

ഇത് കാരണം മറ്റു വഴികൾ ഇല്ലാതായിരിക്കുന്ന അവസ്ഥയാണ്. ശബരിമലയിലേക്കും ഗുരുവായൂരിലേക്കുമൊക്കെയായി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ദേശീയപാതയിൽ ഗതാഗതം നിയന്ത്രിക്കാനോ വാഹനം റോഡിൽ നിന്നും മാറ്റാനോ വേണ്ട നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page