ഇത് ബസ്റ്റോപ്പ് അല്ല, പള്ളിയാണ് ; തകർക്കുമെന്ന ഭീഷണിയുമായി ബിജെപി..

Spread the love

ബെംഗ്‌ളൂരു: ബസ് സ്റ്റോപ്പ് പള്ളി മിനാരങ്ങളുടെ മാതൃകയിലാണെന്നും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിയുടെ ഭീഷണി.

W3Schools.com

മൈസൂരു-ഊട്ടി റോഡിനോട് ചേര്‍ന്ന് പണിത ബസ് സ്റ്റോപ്പ് തകര്‍ക്കുമെന്നാണ് മൈസൂരു-കൊടക് ലോക്‌സഭാ എംപി പ്രതാപ് സിംഹ പറഞ്ഞത്. അധികൃതര്‍ അതിന് മുന്‍കൈ എടുത്തില്ലെങ്കില്‍ താന്‍ നേരിട്ടിറങ്ങി പൊളിക്കുമെന്നും എംപി പറഞ്ഞു.

‘സാമൂഹിക മാധ്യമങ്ങളിലാണ് ആദ്യം ബസ് സ്റ്റോപ്പ് ശ്രദ്ധയില്‍പ്പെട്ടത്. അതിന് രണ്ട് മിനാരങ്ങളുണ്ട്. വലുത് നടുവിലും അതിന്റെ ഇരുവശത്തുമായി ഓരോന്നുമാണത്. അതൊരു പള്ളിയാണ്. എഞ്ചിനീയര്‍മാര്‍ക്ക് ഞാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. തകര്‍ത്തില്ലെങ്കില്‍ ജെസിബി കൊണ്ടുവന്ന് തകര്‍ക്കും.’ എന്നാണ് പ്രതാപ് സിംഹ പറഞ്ഞത്.

സിംഹയുടെ പരാമര്‍ശങ്ങള്‍ ആദ്യമായല്ല വിവാദമാവുന്നത്. സംസ്ഥാനത്ത് ഹിജാബ് നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. അന്ന് ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളുകളില്‍ പോകുന്നതിന് പകരം മദ്രസകളില്‍ പോകട്ടെയെന്നായിരുന്നു സിംഹയുടെ പക്ഷം.

2015 ല്‍ കര്‍ണാടക സര്‍ക്കാര്‍ ടിപ്പുസുല്‍ത്താന്‍ ജന്മദിനം ആഘോഷിക്കാനൊരുങ്ങിയപ്പോഴും സിംഹ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തി. ടിപ്പു സുല്‍ത്താന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് മാത്രമാണ് മാതൃകയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്തെ ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് സിംഹ പ്രചരിപ്പിച്ചത്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page