
റിലീസായ ആദ്യദിനം റെക്കോർഡ് നേട്ടം നേടിയ പാൻ ഇന്ത്യൻ അല്ലു അർജുൻ ചിത്രമായിരുന്നു പുഷ്പ ദി റൈസ്. പുഷ്പ രണ്ടാം ഭാഗം ഉറപ്പുനൽകിയാണ് പടം പുറത്തിറക്കിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് ഇത് സംബന്ധിച്ച് യാതൊരു അപ്ഡേറ്റും ഇതുവരെ വന്നിട്ടില്ല. ഇതില്‍ അസ്വസ്ഥരായ അല്ലു അർജുൻ ആരാധകരാണ് ബാനറുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.
“വീ വാണ്ട് പുഷ്പ-2” എന്നെഴുതിയ ബാനറുമായാണ് അല്ലു അര്ജുന് ആരാധകര്‍ തെരുവിലിറങ്ങിയത്. മഹാരാഷ്ട്രയിലും യുഎഇയിലും പത്തനംതിട്ടയിലുമെല്ലാം ആരാധകര്‍ ബാനറുമായി ഒത്തുകൂടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസര്‍ എന്ന റെക്കോർഡ് പുഷ്പ കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിനെയും സ്പൈഡര്‍മാനെയും കടത്തിവെട്ടിയാണ് പുഷ്പ മുന്നിട്ടിരുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം തന്നെ വലിയ രീതിയിൽ ഓളമുണ്ടാക്കിയതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം അതിനെയും തകർത്തെറിയുന്ന റെക്കോർഡിൽ എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ ആരാധകർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു.