
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആ സന്തോഷവാർത്ത ഇതാ വന്നെത്തി. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും ആദ്യത്തെ കൺമണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്.
രാവിലെ ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ എത്തിയിച്ചു.കുഞ്ഞ് ജനിച്ചാൽ ഒരു വർഷത്തേക്ക് പുതിയ സിനിമകൾ ചെയ്യേണ്ടെന്നാണ് ആലിയയുടേയും റൺബീറിന്റേയും തീരുമാനം. ഇതനുസരിച്ച് താരങ്ങൾ ബാക്കിയുള്ള സിനിമകളെല്ലാം വേഗം പൂർത്തിയാക്കിയിരുന്നു. ഗർഭകാലത്തെ അവസാന മാസങ്ങളിൽ വരെ ആലിയ ജോലിത്തിരക്കുകളിലായിരുന്നു.
like that👍Thanks for sharing