
കൊച്ചി: മലയാളികളുടെ ഇഷ്ടതാരമാണ് നടന് ജയസൂര്യ. ഒട്ടേറെ ജനപ്രിയ കഥാപാത്രങ്ങള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്ജയസൂര്യ നേരിട്ട് ഹാജരാകണം എന്ന് ഉത്തരവിട്ടിരിക്കുകയാണ് വിജിലന്‍സ് കോടതി.തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
നടനെതിരെ അന്വേഷണ സംഘം ഈ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജയസൂര്യയ്ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്തു കൊടുത്തതാണ് മറ്റു പ്രതികള്‍ക്കെതിരായ കുറ്റം.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാണ് ജയസൂര്യയ്ക്കെതിരായ ആരോപണം. കേസില്‍ ജയസൂര്യ അടക്കം നാല് പ്രതികളും ഡിസംബര്‍ 29ന് നേരിട്ട് കോടതിയില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. നാല് പ്രതികള്‍ക്കും വിജിലന്‍സ് കോടതി സമന്‍സയച്ചു.
ചിലവന്നൂര്‍ കായര് കൈയ്യേറി നിര്‍മാണം നടത്തിയെന്നാണ് കേസ്. കെപി രാമചന്ദ്രന് നായര്‍, പിജി ഗിരിജ ദേവി, എന്‍എം ജോര്‍ജ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ആദ്യ രണ്ടു പേര് കൊച്ചി കോര്‍പറേഷന്റെ വൈറ്റില സോണല്‍ ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥരാണ്. കടവന്ത്രയിലെ ആര്‍ക്കിടെക്ചര്‍ ആണ് ജോര്‍ജ്. 15 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 22 രേഖകളും 27 സാക്ഷികളും കേസിലുണ്ട്.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഈ മാസം 13നാണ് ജയസൂര്യയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. രാമചന്ദ്രന് നായരും ഗിരിജ ദേവിയും കുറ്റകരമായ ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. ഇവര്‍ ജയസൂര്യയ്ക്ക് അനുകൂലമായി നിര്‍മാണ അനുമതി നല്‍കുകയും മറ്റു അനുകൂല ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.