
പാലക്കാട്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാലുപേര്‍ക്ക് ഷോക്കേറ്റു. പാലക്കാട് മേലാമുറിയിലാണ് അപകടം. ഒരാളെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
കട്ടൗട്ട് കെട്ടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് ഷോക്കേൽക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
അതെസമയം ഞായറാഴ്ച പുലർെച്ച നടന്ന മത്സരത്തിൽ മെക്സിക്കോയെ ഏകപക്ഷീയമായ രണ്ടുഗോളിന് അർജന്റീന തോല്പിച്ചു.
മറ്റൊരു മത്സരത്തിൽ സൂപ്പർതാരം കൈലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ (61, 86) ഡെന്മാർക്കിനെ തകർത്ത് (21) ഫ്രാൻസ് പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി. ആദ്യമത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയെ തകർത്ത്(20) പോളണ്ട് ആദ്യജയം സ്വന്തമാക്കി. ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയ, ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് പ്രീക്വാർട്ടർ സാധ്യത നിലനിർത്തി.