പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു..

Spread the love

ആലപ്പുഴ: അപൂർവരോഗത്തിനെതിരെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.

W3Schools.com

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാൽ.

വലതുതോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടുന്നതിനിടെയാണ് മരണം. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് പ്രഭുലാലിനെ മരണം കവർന്നത്. 

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

മകന്റെയും കൂട്ടുകാരുടെയും തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച പിതാവ് അടിയേറ്റു മരിച്ചു..

Spread the love

മകൻ രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കൾ കൊണ്ടുപോയിരുന്നു. ഇതേ തുടർന്നാണ് തർക്കം രൂപപ്പെട്ടത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നാമനിർദേശം സമ്മർപ്പിക്കാൻ പി.ടി ഉഷയും ..

Spread the love

നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.

തൃശൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; 7 പേർക്ക് പരിക്ക്..

Spread the love

ഏറെ ദൂരം നീങ്ങിയ ആംബുലൻസ് വൈദ്യുതി തൂങ്ങിലിടിച്ച് നിൽക്കുകയായിരുന്നു

പ്രമുഖ ചലച്ചിത്ര നടൻ വിക്രം ഗോഖലെ വിട പറഞ്ഞു..

Spread the love

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും വിക്രമിന് ലഭിച്ചു.

ഹിന്ദു യുവതിയുടെ കൂടെ ബസിൽ യാത്ര ചെയ്തതിന് മുസ്ലിം യുവാവിന് മർദനം..

Spread the love

പ്രവര്‍ത്തകരില്‍ ചിലര്‍ റസീമിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു എന്ന് യുവാവ് മൊഴി നല്‍കി.

ഗായകൻ ശ്രീനാഥ് വിവാഹിതനായി..

Spread the love

വധൂവരന്മാർക്ക് ആശംസയും അനുഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു

Leave a Reply

You cannot copy content of this page