Site icon MalluChronicle

സൂര്യഗ്രഹണം ; പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ..

സൂര്യഗ്രഹണം സംഭവിക്കുന്ന ഒക്ടോബർ 25ന് പൊതു അവധി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. സർക്കാർ ഓഫീസുകൾക്ക് പുറമേ, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ബാങ്കുകൾ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണമാണ് ഒക്ടോബർ 25 ന് നടക്കാനിരിക്കുന്നത്. ഇന്ത്യയിൽ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.

യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും.

കേരളത്തിൽ സൂര്യഗ്രഹണം ദൃശ്യമായേക്കില്ല.വൈകുന്നേരം 04:29 മുതൽ ദൃശ്യമാകുന്ന സൂര്യഗ്രഹണം 05:42 ഓടെ അവസാനിക്കും, പരമാവധി ഗ്രഹണ സമയം വൈകുന്നേരം 05:30 ന് ആയിരിക്കും. 2022ലെ രണ്ടാമത്തെ സൂര്യഗ്രഹണമായിരിക്കും ഇത്.

Exit mobile version