മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കടയിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിൽ. ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസർ ശിഹാബാണ് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായതോടെ മുങ്ങിയത്. പ്രതി ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്. വണ്ടി നിർത്തി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാങ്ങ വാഹനത്തിൽ കയറ്റുകയായിരുന്നു. മോഷ്ടിച്ച പത്ത് കിലോ മാങ്ങ വാഹനത്തിന്റെ സീറ്റിനടിയിലേക്ക് എടുത്ത് വെക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ജാക്കറ്റും ഹെൽമറ്റും ധരിച്ചിരുന്നതിനാൽ ആദ്യം പ്രതിയെ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, വാഹനത്തിന്റെ നമ്പറാണ് കള്ളനായ പൊലീസുകാരനെ കെണിയിലാക്കിയത്.

W3Schools.com

About Post Author

Related Posts

നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ച് സിനിമ സംഘടന..

Spread the love

സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് ഒഴിവാക്കിയത്.

വാലുമായി പെൺകുഞ്ഞ് ജനിച്ചു..

Spread the love

പേശികളും രക്തക്കുഴലുകളും ഞരമ്പുകളുമെല്ലാം അടങ്ങുന്നതായിരുന്നു വാൽക്കഷ്ണമെന്ന് പരിശോധനയിലൂടെ കണ്ടെത്തി

മകന്റെയും കൂട്ടുകാരുടെയും തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച പിതാവ് അടിയേറ്റു മരിച്ചു..

Spread the love

മകൻ രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കൾ കൊണ്ടുപോയിരുന്നു. ഇതേ തുടർന്നാണ് തർക്കം രൂപപ്പെട്ടത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നാമനിർദേശം സമ്മർപ്പിക്കാൻ പി.ടി ഉഷയും ..

Spread the love

നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.

തൃശൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; 7 പേർക്ക് പരിക്ക്..

Spread the love

ഏറെ ദൂരം നീങ്ങിയ ആംബുലൻസ് വൈദ്യുതി തൂങ്ങിലിടിച്ച് നിൽക്കുകയായിരുന്നു

പ്രമുഖ ചലച്ചിത്ര നടൻ വിക്രം ഗോഖലെ വിട പറഞ്ഞു..

Spread the love

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും വിക്രമിന് ലഭിച്ചു.

Leave a Reply

You cannot copy content of this page